ആന്‍ഡ്രോയ്ഡ് ആപ്പ് വഴി ബുക്ക് വാങ്ങാനാകില്ലെന്ന് ആമസോണ്‍
Android ആപ്പ് വഴി ഡിജിറ്റലായി ബുക്ക് വാങ്ങുന്നത് നിര്‍ത്താനൊരുങ്ങി ആമസോണ്‍. Play Store-se എല്ലാ ആപ്പ് ഡെവലപ്പര്‍മാരും അതിന്റെ പുതിയ ബില്ലിംഗ് നയം അനുസരിക്കണമെന്ന് ആവശ്യപ്പെടാന്‍ ഗൂഗിള്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണിത്.
ആന്‍ഡ്രോയിഡിലെ ആമസോണ്‍ ആപ്പില്‍ ഇ-ബുക്കുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കള്‍ 'എന്തുകൊണ്ട് ആപ്പില്‍ വാങ്ങാന്‍ പറ്റില്ല?' എന്ന് പറയുന്ന ഒരു പുതിയ സ്‌ക്രീനിലേക്ക് നയിക്കപ്പെടുമെന്ന് ArsTechnica റിപ്പോര്‍ട്ട് പറയുന്നു. Amazon ആപ്പ് അപ്ഡേറ്റ് ചെയ്യുമ്പോഴാണ് Android ആപ്പില്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ലഭ്യമല്ലെന്നുള്ള അറിയിപ്പ് ലഭിക്കുന്നത്.
ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ബില്ലിംഗ് നയങ്ങള്‍ അനുസരിച്ച് 2011-ല്‍ iOS ഉപകരണങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ബുക്ക് വാങ്ങുന്നതിനുള്ള പിന്തുണ ആമസോണ്‍ നീക്കം ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആമസോണ്‍ ആപ്പ് ഒരു പോപ്പ്-അപ്പ് കാണിക്കുന്നുണ്ട്.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നയങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതിനാല്‍ നിങ്ങള്‍ക്ക് ഇനി ഈ ആപ്പില്‍ നിന്ന് പുതിയ ഉള്ളടക്കം വാങ്ങാന്‍ കഴിയില്ല. പകരം ഒരു ലിസ്റ്റുണ്ടാക്കി ബ്രൗസറില്‍ നിന്ന് ആമസോണ്‍ വെബ്സൈറ്റിലെത്തി അവ വാങ്ങാന്‍ കഴിയുമെന്നും ഇതില്‍ പറയുന്നു.
Google Play-യില്‍ ഡിജിറ്റല്‍ സാധനങ്ങളും സേവനങ്ങളും വില്‍ക്കുന്ന എല്ലാ ആപ്പ് ഡെവലപ്പര്‍മാരും ഇനി Google-ന്റെ ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കുകയും ബാഹ്യ പേയ്മെന്റ് ലിങ്കുകള്‍ നീക്കം ചെയ്യുകയും വേണം. പാലിക്കാത്ത ആപ്പുകള്‍ക്ക് അപ്ഡേറ്റുകള്‍ നല്‍കാന്‍ കഴിയില്ല, ജൂണ്‍ 1 മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അവ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ പറയുന്നു. ലോകമെമ്പാടുമുള്ള പല ആപ്പ് ഡെവലപ്പര്‍മാരും ഒരു ബദല്‍ ഇന്‍-ആപ്പ് ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരാണ്. അതുമല്ലെങ്കില്‍ ഗൂഗിളിന്റെ ബില്ലിംഗ് നയം മറികടക്കാന്‍ ഉപയോക്താക്കളെ പേയ്മെന്റിനായി ഒരു ബാഹ്യ ലിങ്കിലേക്ക് നയിക്കുകയോ ചെയ്യുന്നുണ്ട്.